നരേന്ദ്ര മോദി നയക്കുന്ന തിരഞ്ഞെടുപ്പ് റാലി ഇന്ന് നടക്കാനിരിക്കെ ബിഹാറിലെ ഗയയില്‍ മാവോവാദി ആക്രമണം. ഗയ ജില്ലയിലെ മന്‍ജൗലി, ദുമരിയ ബസാര്‍ എന്നിവിടങ്ങളിലുണ്ടായ ശക്തമായ ബോംബ് സ്ഫോടനങ്ങളില്‍ സ്വാകാര്യ കമ്പനികളുടെ രണ്ട് മൊബൈല്‍ ടവറുകള്‍ തകര്‍ന്നു. രണ്ട് തിരഞ്ഞെടുപ്പ് റാലികളാണ് ഇന്ന് വൈകീട്ട് ബിജെപി ഇവിടെ നടത്താനിരുന്നത്. നൂറോളം മാവോവാദികള്‍ ചേര്‍ന്നാണ് സ്ഫോടനം ആസൂത്രണം ചെയ്തതെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് നിഷാന്ത് തിവാരി പറഞ്ഞു. ഗയയില്‍നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് സ്ഫോടനമുണ്ടായ സ്ഥലം.
Comments