കസ്തൂരിരംഗന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് ശക്തമായ നിലപാട് സ്വീകരിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി.ടി തോമസ്. വിഷയത്തില്‍ ആശങ്കയില്ലെന്നാണ് പാര്‍ട്ടി പറയേണ്ടിയിരുന്നത്. തന്റ നിലപാടിലെ സത്യസന്ധത പാര്‍ട്ടി മനസിലാക്കാത്തതില്‍ പരിഭവമുണ്ട്. തന്നെ അപമാനിച്ച വൈദികരോട് സഭാ നേതൃത്വം വിശദീകരണം തേടണം.
ഭൂമി കൈയ്യേറ്റക്കാരും ക്വാറി മുതലാളിമാരുമാണ് ഹൈറേഞ്ച് സംരക്ഷണസമിതിയിലുള്ളത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള രഹസ്യ മാര്‍ഗമായാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ സമിതി കണ്ടത്. കോണ്‍ഗ്രസ് വിരോധവും രാഷ്ട്രീയ ലക്ഷ്യവുമാണ് ഇടുക്കി രൂപതക്കുള്ളതെന്നും പി.ടി തോമസ് ആരോപിച്ചു.
Comments