വാഹനനികുതി പിഴ കൂടാതെ അടയ്ക്കാനുള്ള സമയം ഏപ്രില്‍ 25 വരെ നീട്ടിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.
ഏപ്രില്‍ മാസം ഒട്ടേറെ അവധിദിവസങ്ങള്‍ തുടര്‍ച്ചയായി വന്നതിനാല്‍ 15ന് മുമ്പ് ഒടുക്കേണ്ട വാഹനനികുതി ഒടുക്കുവാനുള്ള തീയതി 25 വരെ നീട്ടാന്‍ നേരത്തെ ഗതാഗതവകുപ്പുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കാന്‍ താമസമുണ്ടായി. ഇത് ശ്രദ്ധയില്‍ പ്പെട്ടതിനെ തുടര്‍ന്നാണ് 25 വരെ തീയതി നീട്ടിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
Comments