You are Here : Home / News Plus

ജനകീയ ഹർത്താലിന്റെ പ്രയോജനം RSS ന്

Text Size  

Story Dated: Wednesday, April 18, 2018 01:31 hrs UTC

സോഷ്യല്‍ മീഡിയ ജനകീയ ഹര്‍ത്താല്‍ പോലെയുള്ള സംഭവങ്ങള്‍ രാജ്യത്ത് ആര്‍എസ്‌എസ് ശാഖകളുടെ എണ്ണം കൂട്ടാനേ ഉപകരിക്കുകയുള്ളുവെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി.

ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ട കാലത്ത് തുടങ്ങിയതാണ് സമുദായ സ്പര്‍ധയുണ്ടാക്കി മുതലെടുക്കാനുള്ള ചിലരുടെ ശ്രമം. ഇത്തരം ശ്രമങ്ങള്‍ ന്യൂനപക്ഷങ്ങളുടെ ജീവിതം കൂടുതല്‍ അരക്ഷിതമാക്കുകയേ ഉള്ളുവെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ഹര്‍ത്താലില്‍ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

ഹര്‍ത്താലിന്റെ പേരില്‍ 900ല്‍ അധികം പേരാണ് മലബാറില്‍ മാത്രം ഇതുവരെ അറസ്റ്റിലായത്. കൊടുവള്ളിയില്‍ പ്രകടനം നടത്തിയവര്‍ക്ക് എതിരെ മതസ്പര്‍ധ വളര്‍ത്തിയതിനും കേസെടുത്തു. കേന്ദ്രസര്‍ക്കാരിന് എതിരെ മുദ്രാവാക്യം വിളിച്ചതിനും 153(എ) ചുമത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.