You are Here : Home / News Plus

വിധാന്‍സൗധയ്ക്കു മുന്നില്‍ കോൺഗ്രസ്,ജെഡിഎസ് എംഎല്‍എമാരുടെ സത്യഗ്രഹം

Text Size  

Story Dated: Thursday, May 17, 2018 10:32 hrs UTC

യദ്യൂരപ്പയുടെ സത്യപ്രതിജ്ഞ സുപ്രീം കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ പുതിയ രാഷ്ട്രീയ നീക്കവുമായി കോൺഗ്രസും ജെഡിഎസ്സും രംഗത്തെത്തി. വിധാന്‍സൗധയിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ കോണ്‍ഗ്രസ്സ്- ജെഡിഎസ് എംഎല്‍എമാരും നേതാക്കളും സത്യഗ്രഹം നടത്തുകയാണ്.സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഖ്യമന്ത്രി വിധാൻ സൗധയിലേക്ക് എത്തുമ്പോൾ പ്രതിഷേധവുമായി എതിരേക്കാനാണ് ഇവരുടെ ശ്രമം. ഈഗൾട്ടൻ റിസോർട്ടിലുള്ള 76 എംഎൽഎമാരേയും വിധാൻ സൗധയ്ക്ക് മുന്നിലെത്തിച്ചു. ഇനി എത്താനുള്ള രണ്ട് എംഎൽഎമാർ ഉടൻ എത്തുമെന്നും നേതാക്കൾ അറിയിച്ചു. ഗുലാം നബി ആസാദ്, അശോക് ഗെഹ്ലോട്ട്, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, കെസി വേണുഗോപാല്‍, സിദ്ധരാമയ്യ എന്നിവര്‍ പ്രതിഷേധ സമരത്തില്‍ മുന്‍നിരയിലുണ്ട്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.