You are Here : Home / News Plus

തച്ചങ്കരിക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സെന്‍കുമാര്‍

Text Size  

Story Dated: Friday, May 18, 2018 11:07 hrs UTC

എഡിജിപി ടോമിന്‍ തച്ചങ്കരി പൊലീസ് ആസ്ഥാനത്ത് നിന്ന് ഫയലുകള്‍ ചോര്‍ത്തിയെന്ന പരാതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍. തച്ചങ്കരിയെ താന്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയും സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സെന്‍കുമാര്‍ ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കി. തന്നെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്ന തച്ചങ്കരിയുടെ പരാതിയില്‍ ആഭ്യന്തര സെക്രട്ടറി അന്വേഷണം തുടങ്ങിയതോടെയാണ് സെന്‍കുമാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കിയിരിക്കുന്നത്.

പൊലീസ് മേധാവിയായിരുന്ന ടി.പി സെന്‍കുമാര്‍ എ.ഡി.ജി.പിയായ തന്നെ മുറിയില്‍ വിളിച്ചു വരുത്തി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നാണ് ടോമിന്‍ തച്ചങ്കരിയുടെ പരാതി. ഇതില്‍ മൊഴിയെടുക്കാന്‍ ഹാജരാകണമെന്ന് ആഭ്യന്തര സെക്രട്ടറി സെന്‍കുമാറിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം സെന്‍കുമാര്‍ തള്ളി. താന്‍ പൊലീസ് മേധാവിയായി തിരിച്ചെത്തിയ ശേഷമുള്ള കാലത്തെ പൊലീസ് അസ്ഥാനത്ത് ഉയര്‍ന്ന തച്ചങ്കരിക്ക് എതിരെ അടക്കമുള്ള പരാതികള്‍ സി.ബി.ഐയ്‌ക്ക് വിടണമെന്ന് ആവശ്യപ്പെടുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.