കേരളം അനുഭവിക്കുന്ന കടുത്ത പ്രളയ ദുരന്തത്തിന് കേന്ദ്രത്തിന്റെ 500 കോടിയുടെ ഇടക്കാലാശ്വാസം. കേരളത്തിലെത്തിയ പ്രധാനമന്ത്രി രാവിലെ മുഖ്യമന്ത്രി അടക്കമുള്ളവരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് തുക പ്രഖ്യാപിച്ചത്. കേരളത്തിലെ പ്രളയക്കെടുതി നേരിടുന്നതിന് നേരത്തെ 100 കോടിയുടെ സഹായം കേന്ദ്രം അനുവദിച്ചിരുന്നു. അതിനു പുറമെയാണ് ഇപ്പോള്‍ 500 കോടി കൂടി ഇടക്കാലാശ്വാസമായി അനുവദിച്ചിരിക്കുന്നത്.
Comments