യു.പി.എ സര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ട് പ്രധാനമന്ത്രി മന്മോഹന് സിങ് വാര്‍ത്താ സമ്മേളനം നടത്തി. വെള്ളിയാഴ്ച രാവിലെയാണ് നാഷണല്‍ മീഡിയ സെന്ററില്‍ വെച്ച് പ്രധാനമന്ത്രി മാധ്യമങ്ങളെ അഭിസംബോധന ചെയ്തു . അധികാരത്തിലേറി മൂന്ന് വര്‍ഷമായിരിക്കെ ആദ്യമായാണ് പധാനമന്ത്രി മന്മോഹന് സിങ് വാര്‍ത്താസമ്മേളനം നടത്തുന്നത്.കോണ്‍ഗ്രസ് അധികാരത്തിലെത്തിയ ശേഷമുളള 10 വര്‍ഷ കാലയളവിലെ മൂന്നാമത്തെ വാര്‍ത്താസമ്മേളനമാണിത്. വാര്‍ത്താ സമ്മേളനത്തിന് മുമ്പായി യുപിഎ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള വാര്‍ത്താക്കുറിപ്പും പ്രധാനമന്ത്രി പുറത്തിറക്കി.ജനുവരി 17ന് ചേരുന്ന എഐസിസി സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുമെന്ന സൂചനകള്‍ക്കിടെയാണ് മന്മോഹന് സിങ് മാധ്യമങ്ങളെ കാണുന്നത്.തെരഞ്ഞെടുപ്പ് വരെ രാജിവെക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തെരഞ്ഞെടുപ്പിനുശേഷം പുതിയ ഒരാള്‍ പ്രധാനമന്ത്രി സ്ഥാനം വഹിക്കുമെന്നും പറഞ്ഞ മന്മോഹന് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രഖ്യാപിക്കുമെന്നും പറഞ്ഞു.
Comments