ഓമല്ലൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഐമാലി ലക്ഷംവീട് കോളനി കോയിപ്പുറത്ത് ഓമനക്കുട്ടന്റെ മകന് മഹേഷ് (26) ആണ് മരിച്ചത്. ഊപ്പമണ്‍ ജങ്ഷനില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.40 ഓടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടുപേരാണ് മഹേഷിനെ കുത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കുത്തേറ്റ മഹേഷിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.
Comments