ഏഷ്യൻ ഗെയിംസ് ടെന്നിസിൽ ഇന്ത്യയ്ക്ക് വെങ്കലം. വനിതാ ടെന്നിസിൽ അങ്കിത റെയ്നയാണ് വെങ്കലം നേടിയത്. ഏഷ്യൻ ഗെയിംസിൽ സിംഗിൾസ് മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതയാണ് അങ്കിത. 2010ൽ സാനിയ മിർസയും വെങ്കലം നേടിയിരുന്നു. സെമിയിൽ പരാജയപ്പെട്ടതോടെയാണ് അങ്കിതയ്ക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്. ചൈനയുടെ ഷാങ് ഷ്യായിയോട് നേരിട്ടുള്ള സെറ്റുകൾക്കാണ് അങ്കിത തോറ്റത്. സ്കോർ: 4-6, 7-6.
Comments