സമാന്തര ഹൈന്ദവ സംഘടനയായ സനാതന്‍ സന്‍സ്തയെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് കവിതാ ലങ്കേഷ്. കഴിഞ്ഞ വർഷം തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായിരുന്ന ഗൗരി ലങ്കേഷിന്റെ സഹോദരിയാണ് കവിതാ ലങ്കേഷ്. ഗൗരിലങ്കേഷ്, നരേന്ദ്ര ധബോല്‍ക്കര്‍, എം.എം.കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ കൊലപാതകത്തിൽ ഈ സംഘടനയുടെ പങ്ക് ചൂണ്ടിക്കാണിച്ചാണ് കവിത ലങ്കേഷ് ഇപ്രകാരം പറഞ്ഞത്. ഗൗരി ലങ്കേഷിന്റെ ഒന്നാം ചരമവാർഷികമാണ് ഇന്ന്. ഇതുവരെ പന്ത്രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സെപ്റ്റംബർ അഞ്ചിനാണ് ബൈക്കിലെത്തിയ അജ്ഞാത സംഘം ബംഗളൂരുവിലെ വീടിന് മുന്നിൽ വച്ച് ഗൗരി ലങ്കേഷിനെ വെടിവച്ച് കൊന്നത്.
Comments