തിരുവനന്തപുരം മണ്‍വിള ഫാമിലി പ്ലാസ്റ്റിക്സ് ഗോഡൗണില്‍ വന്‍ തീപിടുത്തം. അഗ്നിശമന സേന സ്ഥലത്തെത്തി തീയണക്കാനുളള ഊര്‍ജ്ജിത ശ്രമം നടത്തുന്നു. എന്നാല്‍ തീ ഇതുവരെ നിയന്ത്രിക്കാനായിട്ടില്ല . അഗ്നിബാധ തടയാന്‍ വെള്ളം ഒഴിക്കുന്നത് ഫലം കാണുന്നില്ല. ഒന്നര മണിക്കൂര്‍ കഴിഞ്ഞും തീ പടരുന്ന സാഹചര്യമാണുള്ളത്. ഗോഡൗണ്‍ പൂര്‍ണമായി കത്തിയമരുന്നു. അടുത്തുള്ള ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കെട്ടിടത്തിനും തീപിടിച്ചു. പൊലീസിന്റെ നിര്‍ദ്ദേശ പ്രകാരം സമീപവാസികളെ ഒഴിപ്പിച്ചു. ഫാക്ടറിയിൽ തുടർ സ്ഫോടനങ്ങളും നടക്കുന്നതാണ് തീയണക്കുന്നതിന് തടസമാകുന്നത്.
Comments