നെയ്യാറ്റിന്‍കര കൊലപാതകത്തില്‍ ഡിവൈഎസ്പി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി. ദൈവം ദൈവത്തിന്റെ വിധി നടപ്പാക്കിയെന്നാണ് വിജി പ്രതികരിച്ചത്. ഡിവൈഎസ്പിയുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് സനല്‍ മരിച്ച സ്ഥലത്ത് ഉപവാസമിരിക്കുകയായിരുന്നു വിജിയും സനലിന്റെ കുടുംബാംഗങ്ങളും. ഹരികുമാറിന്റെ മരണ വിവരം അറിഞ്ഞതോടെ വിജി ഉപവാസം അവസാനിപ്പിച്ചു.
Comments