റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും കേന്ദ്ര സര്‍ക്കാരും തമ്മിലുളള തര്‍ക്കം രൂക്ഷമാകുന്നിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആര്‍ബിഐ ഗവര്‍ണര്‍ ഉൗര്‍ജിത് പട്ടേല്‍ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. നവംബര്‍ ഒമ്പതിന് പ്രധാനമന്ത്രിയെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും ഉര്‍ജിത് പട്ടേല്‍ കണ്ടതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കരുതല്‍ ധനശേഖരത്തില്‍ നിന്ന് പണം ആവശ്യപ്പെട്ടതോടെ കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും തമ്മില്‍ തര്‍ക്കം രൂക്ഷമാവുകയായിരുന്നു. അടുത്ത തിങ്കളാഴ്ച റിസര്‍വ് ബാങ്കിന്റെ ബോര്‍ഡ് യോഗം ചേരുന്നുണ്ട്. ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കുള്ള വായ്പ പദ്ധതിയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായാണ് വിവരം.
Comments