പ്രധാനമന്ത്രി നരേന്ദ്രമോദിയ കടന്നാക്രമിച്ച് വീണ്ടും രാഹുല്‍ ഗാന്ധി. റഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് 15 മിനുട്ട് സംവാദത്തിന് തയ്യാറുണ്ടോ എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിക്ക് എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ' ഞാന്‍ മോദിജിയെ വെല്ലുവിളിക്കുന്നു... ഏതെങ്കിലും വേദിയില്‍ ഏതെങ്കിലും സമയം റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് ഒരു 15 മിനുട്ട് സംവാദം നടത്താന്‍ കഴിയുമോ?! അനില്‍ അംബാനിയെ കുറിച്ചും എച്ച്എഎല്ലിനെ കുറിച്ചും ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രസ്താവനകളെ കുറിച്ചും വിമാനത്തിന്റെ വില സംബന്ധിച്ചും ഞാന്‍ സംസാരിക്കാം.." രാഹുല്‍ പറഞ്ഞു.
Comments