ചരക്കുകപ്പല്‍ മുങ്ങി ഏഴുപേരെ കാണാതായി. ഇന്തോനേഷ്യയിലെ ബാലിയിലാണ് ചരക്കുകപ്പല്‍ മുങ്ങിയത്. കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.
14 ജീവനക്കാരുമായി സുരഭയില്നിന്നും വൈംഗാപുവിലേക്ക് പോകുകയായിരുന്ന കെഎം മള്‍ട്ടി പ്രൈമ വണ്‍ കാര്‍ഗോ കപ്പലാണ് ബാലിയില്‍ മുങ്ങിയത്. സംഭവസമയം ഇതുവഴി കടന്നുപോയ കഹായ അദാബി 201 എന്ന കപ്പല്‍ അപകടത്തില്‍പെട്ട ഏഴ് ജീവനക്കാരെ രക്ഷപ്പെടുത്തിയിരുന്നു.
Comments