ശബരിമലയെ അയോധ്യയാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാറിന് ഉത്തരവാദിത്വമുണ്ട്. വിധി എന്തായാലും നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തിലും വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമോയ നോട്ടീസിന് മറുപടി പറയവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
Comments