ശബരിമല വിഷയത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റ് ചെയ്യാന്‍ താമസം നേരിട്ടുവെന്ന ആരോപണത്തില്‍ എസ്.പി സുദര്‍ശനെതിരെ ഐ.ജി വിജയ് സാഖറെ ഡി.ജി.പിക്ക് റിപ്പോര്‍ട്ടു നല്കി. സംഭവം നടന്ന നവംബര്‍ 14ന് മരക്കൂട്ടം മേഖലയുടെ ചുമതല എസ്.പി സുദര്‍ശനായിരുന്നു. ഐ.ജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ്.പി സുദര്‍ശനോട് ഡി.ജി.പി ലോക്നാഥ് ബെഹ്റ വിശദീകരണം ചോദിക്കും.
Comments