വനിതാ മതില് സര്‍ക്കാര്‍ പരിപാടിയല്ലെന്നും സര്‍ക്കാരിന്റെ പിന്തണയോടെ വിവിധ സംഘടനകള്‍ നടത്തുന്ന പരിപാടിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വനിതാ മതിലുമായി ബന്ധപ്പെട്ട് എന്‍എസ്എസിന്റെ നിലപാട് തിരുത്തണമെന്നും കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു. വനിതാ മതിലിന് സര്‍ക്കാര്‍ പിന്തുണ നല്‍കുക മാത്രമേ ചെയ്യുന്നുള്ളൂ. സര്‍ക്കാരിന്റെ പണം ഇല്ലാതെതന്നെ പരിപാടി നടത്താന്‍ കഴിയുന്ന സംഘടനകളാണ് വനിതാ മതിലിനു പിന്നിലുള്ളത്. സര്‍ക്കാരിന്റെ യാതൊരുവിധ സാമ്പത്തിക സഹായങ്ങളും മതിലിനില്ല. മതിലിന് മറ്റുതരത്തിലുള്ള പിന്തുണ നല്‍കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. വനിതാ മതിലില്‍ ആരെയും ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. സ്വയം ബോധ്യമുള്ള വനിതകള്‍മാത്രം പങ്കെടുത്താല്‍ മതിയെന്നും കോടിയേരി പറഞ്ഞു.
Comments