വനിതാ മതിൽ രാജ്യത്തിന് മാതൃകയെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. എൻ എസ് എസ് നേതൃത്വം മാത്രമേ വനിതാ മതിലിൽ നിന്ന് വിട്ടു നിൽക്കുന്നുള്ളൂ. അംഗങ്ങൾ മതിലിനൊപ്പമുണ്ടെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ശബരിമലയിലെ സുപ്രീംകോടതി വിധിയും പിന്നീടുണ്ടായ സംഭവങ്ങളുമാണ് വനിതാ മതിലിന് ആധാരം. ഹിന്ദു ഐക്യം പറഞ്ഞ് ബിജെപി ജനങ്ങളെ തമ്മിലടിപ്പിച്ചു. ബിജെപിയുടെ പ്രചാരവേല പരാജയപ്പെട്ടുവെന്നും മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി.
Comments