ജനക്ഷേമത്തിനായി അനുവദിക്കുന്ന ഒരു രൂപയില്‍ 15 പൈസ മാത്രമേ പാവപ്പെട്ടവന്റെ കൈയിലെത്തുന്നുള്ളൂ എന്ന രാജീവ് ഗാന്ധിയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെ ആക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മുന്‍പ് ഒരു മുന്‍ പ്രധാനമന്ത്രി പറഞ്ഞത് നിങ്ങള്‍ക്ക് ഓര്‍മയുണ്ടാകും. ഒരു രൂപ അനുവദിച്ചാല്‍ 15 പൈസമാത്രമാണ് പാവപ്പെട്ടവര്‍ക്ക് ലഭിക്കുന്നത്, ബാക്കി അപ്രത്യക്ഷമാകുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. വര്‍ഷങ്ങളോളം രാജ്യം ഭരിച്ച പാര്‍ട്ടി അത് തുടര്‍ന്നുവെന്നും' മോദി ആരോപിച്ചു. എന്നാല്‍ കോണ്‍ഗ്രസ് ഭരണകാലത്തെ ഈ കൊള്ള തടയാന്‍ ബിജെപി സര്‍ക്കാരിന് കഴിഞ്ഞുവെന്നാണ് മോദിയുടെ വാദം.
ഓണ്‍ലൈന്‍ വഴി സബ്സിഡികള്‍ നല്‍കുന്നതിലൂടെ ഇടനിലക്കാരുടെ കയ്യിലേക്ക് പോയിരുന്ന പണം ഇപ്പോള്‍ നേരിട്ട് ജനങ്ങള്‍ക്ക്
കിട്ടുന്നുണ്ടെന്നും തന്റെ സര്‍ക്കാര്‍ ഇങ്ങനെ കൈമാറിയത് 5.80 ലക്ഷം കോടിയെന്നുമാണ് മോദിയുടെ അവകാശവാദം.
Comments