കൂടംകുളം ആണവനിലയത്തില്‍ നിന്നുള്ള വൈദ്യുതി വിഹിതം കേരളത്തിന് നല്‍കരുതെന്ന് തമിഴ്നാട് ആവശ്യപ്പെട്ടു. ആണവ പദ്ധതികളെ കേരളം എതിര്‍ക്കുന്നുവെന്നു പറഞ്ഞാണ് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തോട് തമിഴ്നാട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
കൂടങ്കുളത്തെ രണ്ട് റിയാക്ടറുകളില്‍ നിന്നുള്ള 2000 മൊഗാവാട്ട് വൈദ്യുതിയില്‍ 925 മെഗാവാട്ടാണ് തമിഴ്നാടിന്റെ വിഹിതം. കര്‍ണാടകത്തിന് 442, കേരളത്തിന് 266, പുതുച്ചേരിക്ക് 67 മെഗാവാട്ട് എന്നിങ്ങനെയുമാണ്. ആദ്യ ഘട്ടത്തില്‍ കേരളത്തിന് 133 മെഗാവാട്ടാണ് ലഭിക്കേണ്ടത്. രണ്ടാംഘട്ടത്തില്‍ 1000 മെഗാവാട്ടിന്റെ നിലയം കമ്മീഷന് ചെയ്യുമ്പോഴും 133 മെഗാവാട്ട് കൂടി കേരളത്തിന് ലഭിക്കേണ്ടതാണ്.
Comments