ആധാര്‍ നിര്‍ബന്ധമല്ലെന്ന ഉത്തരവിനെതിരെ ഹര്‍ജിയുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. തിരുത്തല്‍ ഹര്‍ജി കൊടുക്കാനും മറ്റ് നടപടികളെക്കുറച്ചും ചര്‍ച്ച ചെയ്യാന്‍ പെട്രോളിയം മന്ത്രി എം വീരപ്പ മൊയ്ലി സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരനുമായി കൂടിക്കാഴ്ച നടത്തി.ബഹുഭൂരിപക്ഷം ജനങ്ങളിലും എത്തിച്ചേരും വരെ ആധാര്‍ നിര്ബന്ധമാക്കാനാവില്ലെന്നു കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ നിയമ വിദഗ്ധരാണ് കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അടുത്ത നടപടിയെന്തെന്ന് തീരുമാനിക്കേണ്ടതെന്നും മൊയ്ലി പറഞ്ഞു.
Comments