കേരളത്തിന്‍െറ തീരദേശ മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷമായി. നിരവധി വീടുകള്‍ കടലാക്രമണ ഭീഷണിയിലാണുള്ളത്. ഇതിനെ തുടര്‍ന്ന് ആളുകളെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടികള്‍ അധികൃതര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനായി മാറ്റിപ്പാര്‍പ്പിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി കൊണ്ടിരിക്കുകയാണ്.ചെല്ലാനം ഭാഗത്ത് ഒരു ബോട്ട് കാണാതായി. ബോട്ടിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കടലിന്‍െറ ഇരമ്പലും കടല്‍ഭിത്തിക്കു മുകളിലൂടെയുള്ള തിരകളുടെ വരവും തീരദേശവാസികളെ ഭീതിയിലാക്കിയിരിക്കുകയാണ്.
Comments