ഗാഡ്ഗില്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ നിലപാടാണ് പാര്‍ട്ടിയുടേതെന്ന് സീതാറാം യച്ചൂരി. ജനങ്ങളുടെ ജീവിതം ദുഃസഹമാക്കിയുള്ള പരിസ്ഥിതി സംരക്ഷണത്തിന് പാര്‍ട്ടി എതിരാണ്. ഇക്കാര്യത്തില്‍ പിണറായി വിജയന്റേതാണ് പാര്‍ട്ടി നിലപാടെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് പിണറായി വിജയനും വി.എസ് അച്യുതാനന്ദനും തമ്മിലുള്ള അഭിപ്രായ വ്യത്യാസം ഉടന്‍ പരിഹരിക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് സി.പി.ഐ.എം പി.ബി അംഗമായ സീതാറാം യെച്ചൂരി പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്.
Comments