ആവര്‍ത്തിച്ചുള്ള എതിര്‍പ്പ് അവഗണിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന് ഇന്നു മുതല്‍ ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പെടുത്തും. ഉത്തര്‍പ്രദേശ് പൊലീസിലെ 30 പേര് ആയിരിക്കും ഇദ്ദേഹത്തിന്റെ സുരക്ഷക്ക് നിയോഗിതരാവുക. യു.പി ഗാസിയാബാദിയെ കൗശംമ്പിയിലെ ഫ്ളാറ്റില്‍ ആണ് കെജ് രിവാളും കുടുംബവും താമസിക്കുന്നത്.
ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം കെജ് രിവാളും മന്ത്രിമാരും പങ്കെടുത്ത ‘ജനദര്ബാര്’ ജനത്തിരക്കു കൊണ്ട് അലങ്കോലമായരുന്നു. ഈ പശ്ചാത്തലത്തില്‍ കെജ് രിവാളിന് സുരക്ഷ ആശങ്കാജനകമായതാണ് അദ്ദേഹത്തിന്‍്റെ എതിര്‍പ്പ് അവഗണിച്ച് ഉന്നതതല സുരക്ഷ ഏര്‍പെടുത്താന്‍ തീരുമാനിച്ചതെന്ന് ഗാസിയാബാദ് പൊലീസ് ഒഫീസര്‍ ധര്‍മേന്ദ്ര സിങ് പറഞ്ഞു. ഇതിനായി യു.പിയിലെ അഖിലേഷ് യാദവ് സര്‍ക്കാറിന്റെ ഉത്തരവ് വാങ്ങിയതായും അദ്ദേഹം പറഞ്ഞു. നേരത്തെ കെജ് രിവാളിന്‍്റെ ആം ആദ്മി പാര്‍ട്ടി ഒഫീസിനുനേരെ ഒരു പറ്റം പേര് ആക്രമണം നടത്തിയിരുന്നു.
Comments