കടല്‍ക്കൊലക്കേസില്‍ വിചാരണയുമായി സഹകരിക്കില്ലെന്ന് ഇറ്റലി. വിചാരണ നാളെ തുടങ്ങാനിരിക്കെയാണ് ഇറ്റലി നിലപാട് വ്യക്തമാക്കിയത്. വിചാരണ വേണ്ടെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ഇറ്റാലിയന്‍ പതിനിധി സ്റ്റെഫാന്‍ ഡി മിസ്തുര പറഞ്ഞു. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments