അബ്ദുല്‍ നാസര്‍ മഅദനിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ജാമ്യം ലഭിക്കുന്നതിനുവേണ്ടിയാണ് അസുഖമുണ്ടെന്ന് പറയുന്നതെന്ന് സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. മഅദനിയുടെ ജാമ്യാപേക്ഷ നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് കര്‍ണാടക സര്‍ക്കാരിന്റെ നീക്കം.മഅദനിക്ക് ചികിത്സ ലഭ്യമാക്കണമെന്ന് ജനവരി 29ന് സുപ്രീം കോടതി കര്‍ണാടക സര്‍ക്കാരിനോടു നിര്‍േദശിച്ചിരുന്നു. ചികിത്സയ്ക്കായി ജാമ്യം അഭ്യര്‍ഥിച്ച് മഅദനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു നിര്‍ദേശം.
Comments