മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്മാനായ സലീംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ സി.ബി.ഐ അന്വേഷണമാകാമെന്ന് ഹൈക്കോടതി. ഭൂമി തട്ടിപ്പിനിരയായവര്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ വിധിപറഞ്ഞ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദാണ് ഉത്തരവിട്ടത്. കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ രൂക്ഷവിമര്‍ശനം കോടതി ഉന്നയിച്ചു. കേസ് രേഖകള്‍ ഉടന്‍ സി.ബി.ഐയ്ക്ക് കൈമാറും. ഒമ്പത് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാന വിജിലന്‍സ് ഉള്‍പ്പടെയുള്ള ഏജന്‍സികളുടെ അന്വേഷണം തൃപ്തികരമല്ലെന്ന് കോടതി നിരീക്ഷിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിനും ആരോപണങ്ങളില്‍ പങ്കുണ്ടെന്നതിനാല്‍ കേസില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് കോടതി പറഞ്ഞു. അപ്പീല്‍ പോകേണ്ടതില്ലെന്നാണ് പ്രാഥമിക നിയമോപദേശം.
സലീംരാജിന് ലാന്‍ഡ് മാഫിയാ ഗ്യാംങ് ലീഡര്‍ എന്ന വിശേഷണമാണ് നല്‍കേണ്ടത് എന്ന് കോടതി പറഞ്ഞു.
Comments