റായ്ബറേലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരേ മത്സരിക്കാനില്ലെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഉമാ ഭാരതി.ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ നിന്ന് ഉമ മത്സരിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. താന്‍ ഝാന്‍സിയില്‍ നിന്ന് തന്നെ മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിംഗിനെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. നേരത്തെ ഉമാ ഭാരതിയെ സോണിയക്കെതിരേ സ്ഥാനാര്‍ഥിയാക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. യോഗഗുരു ബാബ രാംദേവാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.
Comments