ന്യൂഡല്‍ഹി. ടി.പി. ചന്ദ്രശേഖരന് വധക്കേസ് അന്വേഷിക്കില്ലന്നു സിബിഐ കേന്ദ്ര പഴ്സണന്‍ മന്ത്രാലയത്തെ അറിയിച്ചു.പ്രാഥമിക പരിശോധനയ്ക്കു ശേഷമാണ് സിബിഐ ഈ തീരുമാനമെടുത്തതെന്ന് സിബിഐ വക്താവ് കാഞ്ചന് പ്രസാദ് പറഞ്ഞു.ടിപി കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പഴ്സണന്‍ മന്ത്രാലയത്തിനു ശുപാര്‍ശ നല്‍കിയത്. പഴ്സണല്‍ മന്ത്രാലയം അതു സിബിഐയുടെ പരിഗണനയ്ക്കു വിടുകയായിരുന്നു. അന്വേഷണവും വിചാരണയും പൂര്‍ത്തിയായ കേസാണിതെന്നും സിബിഐ വ്യക്തമാക്കുന്നു.
Comments