കേരളത്തിന് 1000 കോടി രൂപയുടെ കടപത്രമിറക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി. 2000 കോടി രൂപയുടെ കടപത്രമിറക്കാനാണ് കേരളം അനുമതി ചോദിച്ചത്. എന്നാല്‍ 1000 കോടിയുടെ ബോണ്ടിനാണ് അനുമതി കിട്ടിയത്. ഏപ്രില്‍ ഒമ്പതിനകം കടപത്രം പുറപ്പെടുവിക്കന് കഴിഞ്ഞേക്കും. 13,000 കോടി രൂപയാണ് സംസ്ഥാനത്തിന് കടമെടുക്കാനുള്ള പരിധി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സംസ്ഥാനത്തിന് കേന്ദ്രനികുതി വിഹിതമായി 600 കോടി രൂപയും ഇതിനിടെ ലഭിച്ചു. ഇത് പ്രതീക്ഷിച്ചതിലും 200 കോടി കുറവാണ്. എന്നാലും കേന്ദ്ര നികുതി വിഹിതവും കടപത്രത്തിലൂടെ സമാഹരിക്കുന്ന തുകയും കൂടിയാകുമ്പോള്‍ പ്രതിസന്ധി മറികടക്കാമെന്നാണ് ധനവകുപ്പ് കരുതുന്നത്.
Comments