തൃശൂര്‍ .ഇംഗ്ലണ്ടിലെ ലങ്കാസ്റ്ററില്‍ 15,000 അടി ഉയരത്തില്‍ നിന്ന് കിഡ്നി ഫെഡറേഷന് ഓഫ് ഇന്ത്യ ചെയര്മാന് ഫാ. ഡേവിസ് ചിറമ്മല്‍ സ്കൈ ഡൈവിങ് നടത്തി. ഇന്നലെ ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചുമണിയോടെയാണ്ന് ഫാ. ഡേവിസ് ചിറമ്മല്‍ വിജയകരമായി പറന്നിറങ്ങിയത്.മാഞ്ചസ്റ്ററില്‍ വൃക്ക രോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന കിഡ്നീസ് ഫോര്‍ ലൈഫ് പ്രസ്ഥാനത്തിന്റെ ഫണ്ട് ശേഖരിക്കുന്നതിനായിരുന്നു ഇത്.3000 പൌണ്ട് ഇതുവരെ അദ്ദേഹത്തിന്റെ അക്കൌണ്ട് വഴി കിഡ്നീസ് ഫോര്‍ ലൈഫ് സംഘടനയ്ക്കു ലഭിച്ചിട്ടുണ്ട്.രണ്ടാം ശ്രമമാണ് വിജയം കണ്ടത്.ആദ്യ ശ്രമത്തില്‍ ഉണ്ടായ സാങ്കേതികപ്പിഴവിനെ അദ്ദേഹ കാര്യമാകിയില്ല.പാരഷൂട്ടില്‍ ഘടിപ്പിച്ചിരുന്ന ചിപ്പ് സാങ്കേതിക തകരാറിലായി.ട്രെയിനര്‍ പാരഷൂട്ട് ക്രമീകരിച്ചതോടെ താഴേക്കുള്ള യാത്ര തുടങ്ങി.ഒടുവില്‍ ട്രെയിനറോടൊപ്പം പത്തുമിനിറ്റിനുള്ളില്‍ ലങ്കാസ്റ്റര്‍ പാടത്ത് ലാന്‍ഡ് ചെയ്തു.
Comments