ചാലക്കുടിയിലെ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഇന്നസെന്റിനു വേണ്ടി മെഗാസ്റ്റാര്‍ മമ്മൂട്ടി പ്രചാരണത്തിനെത്തി.ഇന്നസെന്റിന്റെ പ്രചാരണ വാഹനത്തിലേക്ക് അപ്രതീക്ഷിതമായി മമ്മൂട്ടി എത്തുകയായിരുന്നു.തുടര്‍ന്ന് ഇന്നസെന്റിനൊപ്പം പര്യടനത്തിന് മമ്മൂട്ടിയും കൂടി. മമ്മൂക്കയെത്തിയതോടെ റോഡിനിരുവശവും ആരാധകരെക്കൊണ്ട് നിറഞ്ഞു.കഴിഞ്ഞ ദിവസം കവിയൂര്‍ പൊന്നമ്മയും മധുവും കെപിഎസി ലളിതയും ദേവനും അടക്കമുള്ളവര്‍ ഇന്നസെന്റിനു വേണ്ടി വന്നിരുന്നു.സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയായി ചാലക്കുടിയില്‍ ഇന്നസെന്റിന്റെ പ്രചാരണം മുന്നേറുകയാണ്.എടപ്പള്ളിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന വഴിയാണ് മധു ഇന്നസെന്റിനൊപ്പം കൂടിയത്.
Comments