അനാവശ്യ വിവാദങ്ങളില്‍ നിന്ന് ജഡ്ജിമാര്‍ വിട്ടുനില്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജഡ്ജിമാര്‍ക്ക് സമൂഹത്തില്‍ ഉന്നതസ്ഥാനമാണ് നല്‍കിയിട്ടുളളത്. പദവിയുടെ ഒൗന്നത്യം ജഡ്ജിമാര്‍ കാണിക്കണമെന്നും ചെന്നിത്തല വാര്‍ത്താലേഖകരോട് പറഞ്ഞു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.എന്‍ ഷംസീറും ടി.പി കേസ് പ്രതി കിര്‍മാണി മനോജും തമ്മില്‍ ഫോണില്‍ സംസാരിച്ചത് സംബന്ധിച്ച കെ.കെ രമയുടെ പരാതി ലഭിച്ചാലുടന്‍ അന്വേഷണസംഘത്തിന് കൈമാറും. യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രനെതിരെ പരനാറി പ്രയോഗം നടത്തിയ പിണറായി വിജയന് പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Comments