പത്തനംതിട്ട: മെഡിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പില്‍ പി.എസ്.സി. നടത്തിയ സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ടിന്റെ പരീക്ഷ മലയാലപ്പുഴ ഐശ്വര്യയില്‍ സൗമ്യ എഴുതിയത് വിവാഹവേഷത്തില്‍ . വിവാഹം കഴിഞ്ഞ് പെണ്‍കുട്ടിയും വരനും നേരേ പോന്നത് പരീക്ഷാ ഹാളിലേക്കാണ് പോയത്.വരന് കൈപ്പട്ടൂര്‍ പാലനില്‍ക്കുന്നതില്‍ പ്രിന്‍സിനോടൊപ്പം പരീക്ഷയ്ക്ക് ഹാളില്‍ കയറേണ്ട സമയമായ ഒന്നരയ്ക്കു മുന്‍പുതന്നെ പത്തനംതിട്ട കാതോലിക്കേറ്റ് സ്കൂളിലെത്തി. മലയാലപ്പുഴ ദേവീക്ഷേത്രത്തില്ഫോട്ടോയെടുപ്പിനുശേഷം ഇവര്‍ക്കായി ആദ്യപന്തിയില്‍തന്നെ സദ്യ ഒരുക്കിയിരുന്നു. ശനിയാഴ്ച. 2 മുതല്‍ 3.15 വരെയായിരുന്നു പരീക്ഷ. വരനും വധുവും വരന്റെ വീട്ടില്‍ കയറേണ്ട സമയമായ വൈകീട്ട് അഞ്ചിനുമുന്പ് തന്നെ വീട്ടിലെത്തുകയു ചെയ്തു.
Comments