കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രനെതിരെ നടത്തിയ വിവാദ പരാമര്‍ശം പിന്‍വലിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി റാന്നിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പിണറായിയുടെ പരാമര്‍ശത്തിനെതിരെ ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതികരിക്കും. പരാജയഭീതി മൂലമാണ് പിണറായിയുടെ പരനാറി പരാമര്‍ശമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Comments