തൃശൂര്‍. കേരളത്തിലെ പ്രതിപക്ഷ പാര്‍ട്ടി അക്രമത്തില്‍ വിശ്വസിക്കുകയും അതു പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.മഹാത്മാഗാന്ധി പഠിപ്പിച്ച അഹിംസയെന്ന തത്വത്തില്‍ വിശ്വസിക്കുന്നവരാണ് നമ്മള്.ഇന്ത്യ എന്താകണം എന്നു തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണിത്. നമ്മള് ഇന്ത്യയുടെ ഐക്യം ആഗ്രഹിക്കുമ്പോള്‍ പ്രതിപക്ഷം ഇന്ത്യയെ ഏകീകരിക്കുക എന്ന ആവശ്യത്തിലൂടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നു. യുപിഎ സര്‍ക്കാരിനെക്കുറിച്ച് പ്രതിപക്ഷം നുണക്കഥകള്‍ പടച്ചുവിടുകയാണ്. അഴിമതിയാരോപണങ്ങള്‍ ഉന്നയിക്കുന്നു. അഴിമതി കണ്ടെത്തിയാല്‍ യുപിഎ സര്‍ക്കാര്‍ ചെയ്തതു പോലുള്ള നടപടി പ്രതിപക്ഷത്തെ പാര്‍ട്ടികള്‍ ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ടോ എന്നു ഞാന്‍ വെല്ലുവിളിക്കുന്നു. ഇന്ത്യയുടെ ഐക്യത്തിനു വേണ്ടി നിലകൊള്ളുന്നതാണ് യുപിഎയുടെ പ്രകടനപത്രിക.യുപിഎ സര്‍ക്കാര്‍ ഒട്ടേറെ വികസന പദ്ധതികള്‍ നടപ്പാക്കി.തൃശൂരിലെ തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു സോണിയ.
Comments