യു.ഡി.എഫ് സ്ഥാനാര്‍ഥി എം.പി വീരേന്ദ്രകുമാറിനെതിരെ വ്യാജ പോസ്റ്റര്‍ പതിച്ചതായി പരാതി. അപരനായ സ്ഥാനാര്‍ഥി ഒ.പി വിരേന്ദ്രകുമാറിന്െറ ഷട്ടില്‍ ചിഹ്നത്തില്‍ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്ററില്‍ എം.പി വീരേന്ദ്രകുമാറിന്‍െറ പേരാണ് നല്‍കിയിട്ടുള്ളത്. നഗരത്തിന്‍െറ വിവിധ ഭാഗങ്ങളിലാണ് രാവിലെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. വ്യാജ പോസ്റ്റര്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കമ്മിറ്റി തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്കി.
Comments