അമേരിക്കയിലെ പെന്‍സില്‍വാനിയ സംസ്ഥാനത്തെ സ്കൂളില്‍ 16 കാരനായ വിദ്യാര്‍ഥി 21 സഹപാഠികളെയും ഒരു സ്കൂള്‍ ജീവനക്കാരനെയും കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. പിറ്റ്സ്ബര്‍ഗിന് അടുത്തുള്ള ഫ്രാങ്കഌന്‍ റീജണല്‍ ഹൈസ്കൂളിലാണ് സംഭവം. അക്രമം നടത്തിയ അലക്സ് ഹ്രിബാള് എന്ന വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ വിദ്യാര്‍ഥികളെ ഹെലിക്കോപ്റ്ററിലാണ് ആസ്പത്രിയിലേക്ക് കൊണ്ടുപോയത്. ഏഴുപേരുടെ നില ഗുരുതരമാണെന്ന് ആസ്പത്രി അധികൃതര്‍ പറഞ്ഞു. രണ്ടുപേരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി.
കുത്തേറ്റ വിദ്യാര്‍ഥികളുടെ ബന്ധുക്കള്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തുകൊണ്ട് പ്രസിഡന്റ് ബരാക്ക് ഒബാമ സന്ദേശം അയച്ചിട്ടുണ്ട്. അറസ്റ്റിലായ വിദ്യാര്‍ഥിയെ പോലീസ് ചോദ്യം ചെയ്യുകയാണ്. അക്രമത്തിന്റെ കാരണം വ്യക്തമല്ല.
Comments