ക്വാലാലംപൂര്‍:239 യാത്രക്കാരുമായി മാര്‍ച്ച് 8ന് ക്വാലാലംപൂരില്‍ നിന്ന് ബീജിംഗിലേക്ക് പുറപ്പെട്ട മലേഷ്യന്‍ വിമാനത്തിന്റെ കോ-പൈലറ്റ് യാത്രാമധ്യേ ഫോണ്‍ വിളിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ മൊബൈല്‍ സിഗ്നല്‍ സംവിധാനത്തില്‍ നിന്ന് അകലെയായിരുന്നതിനാല്‍ പെട്ടെന്ന് സിഗ്നല്‍ നഷ്ടപ്പെട്ട് കോള്‍ കട്ടായി. വിമാനം മലേഷ്യന്‍ വ്യോമപരിധിയിലെ റഡാര്‍ സംവിധാനത്തില്‍ നിന്ന് അപ്രത്യക്ഷമാകുന്നതിന് മുമ്പ് ആശയ വിനിമയ സംവിധാനം ഓഫാക്കിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.വിമാനം റഡാര്‍ സംവിധാനത്തില്‍ നിന്ന് അപ്രത്യക്ഷമാകുന്നതിന് മുമ്പാണ് കോ-പൈലറ്റ് ഫോണ്‍ വിളിക്കാന്‍ ശ്രമിച്ചതായി കണ്ടെത്തിയത്.കോള്‍ വിളിച്ചിരിക്കുന്നത് കണാതായ ബോയിംഗ് 777 വിമാനത്തില്‍ നിന്നാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
Comments