ലോക്സഭാ തിരഞ്ഞെടുപ്പില്‍ രജനികാന്തിന്റെ പിന്തുണതേടി ബി.ജെ.പി. പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിയെത്തി. ചെന്നൈ പോയസ് ഗാര്‍ഡനിലെ രജനിയുടെ വീട്ടില്‍ നടന്ന കൂടിക്കാഴ്ച നാല്പ്പതുമിനിറ്റോളം നീണ്ടുനിന്നു. സന്ദര്ശത്തിനുപിന്നിലെ രാഷ്ട്രീയത്തെ ക്കുറിച്ചുചോദിച്ചപ്പോള് ഇരുവരും വ്യക്തമായ അഭിപ്രയം പറയാതെ ഒഴിഞ്ഞുമാറി. ഞായറാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു മോദിയെത്തിയത്. സുഖവിവരം തിരക്കിയാണ് മോദി വീട്ടില്‍ വന്നതെന്നും രാഷ്ട്രീയമൊന്നും ചര്‍ച്ചയിലില്ലെന്നും രജനികാന്ത് കൂടിക്കാഴ്ചയ്ക്കുശേഷം വിശദീകരിച്ചു. തമിഴ് പുതുവര്‍ഷാരംഭത്തില്‍ ൈസ്റ്റല്‍ മന്നന് ആശംസകള്‍ നേരാനാണ് താനെത്തിയതെന്ന് നരേന്ദ്രമോദി പറഞ്ഞു. ലോക്സഭാ തിരഞ്ഞടുപ്പില്‍ രജനികാന്ത് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
Comments