ന്യൂഡല്‍ഹി: രാജ്യത്ത് നരേന്ദ്ര മോദി തരംഗമല്ല, ബി.ജെ.പി തരംഗമാണുള്ളതെന്ന മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷിയുടെ പ്രസ്താവനയത്തെുടര്ന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിങ് വിശദീകരണവുമായി രംഗത്ത്.
രാജ്യത്തുള്ള ബി.ജെ.പി തരംഗം തന്നെയാണ് മോദി തരംഗമെന്നും പാര്‍ട്ടിയെയും മോദിയെയും വേറിട്ടു കാണാനാവില്ളെന്നും രാജ്നാഥ് സിങ് പറഞ്ഞു. മോദിയുടെ നേതൃത്വത്തെ സംബന്ധിച്ച് പാര്‍ട്ടിക്കകത്ത് ഭിന്നതയുള്ളതിന്െറ സൂചനയായി ജോഷിയുടെ പ്രസ്താവന വ്യാഖ്യാനിക്കപ്പെടുന്ന സാഹചര്യത്തിലാണ് പാര്‍ട്ടി അധ്യക്ഷന്‍ വിശദീകരണവുമായി രംഗത്തത്തെിയത്.
ബി.ജെ.പി തരംഗവും മോദി തരംഗവും തമ്മില്‍ ഒരു വ്യത്യാസവുമില്ളെന്ന് പാര്‍ട്ടി നേതാവ് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ബി.ജെ.പിയുടെ പ്രചാരണം നയിക്കുന്നത് മോദിയായതിനാല്‍ തരംഗങ്ങളെ വേര്‍തിരിച്ചു കാണാനാവില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോദിക്ക് വഴിയൊരുക്കാന്‍ വാരാണസിയില്‍നിന്ന് കാണ്‍പൂരിലേക്ക് മാറേണ്ടിവന്നതില്‍ മുരളി മനോഹര്‍ ജോഷി അസ്വസ്ഥനാണെന്നും ബി.ജെ.പിയുടെ പ്രകടനപത്രിക വൈകാന്‍ കാരണം മോദിയും ജോഷിയും തമ്മിലുള്ള ഭിന്നതയാണെന്നും വാര്‍ത്തകളുണ്ടായിരുന്നു.
Comments