പൊന്മുടിയില് മിനി ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരിക്കേറ്റു. അഞ്ച് പേരുടെ നിലഗുരുതരമാണ്. പൊന്മുടി ഇരുപത്തിയൊന്നാം വളവിലാണ് അപകടമുണ്ടായത്. പുറകോട്ടെടുക്കുന്നതിനിടെയാണ് 50 അടി താഴ്ചയുള്ള കൊക്കയിലേയ്ക്ക് ബസ് മറിഞ്ഞതെന്ന് ദൃക്സാക്ഷികളിലൊരാള്‍ പറഞ്ഞു. കുട്ടികളടക്കം 37 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. കൊല്ലം മിയ്യന്നൂരില്നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്.
പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേര്‍ന്ന് നെടുമങ്ങാട് താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
Comments