29 വര്‍ഷം മുമ്പ് കാണാതായ ഗുരുവായൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണത്തിന്െറ ഭാഗം കണ്ടെത്തി. ക്ഷേത്രത്തിലെ മണിക്കിണര്‍ വൃത്തിയാക്കാന്‍ വേണ്ടി വെള്ളം വറ്റിച്ചപ്പോഴാണ് 60 ഗ്രാം തൂക്കം വരുന്ന 29 നീലക്കല്ലുകള്‍ പതിച്ച നാഗപടത്താലി കണ്ടെത്തിയത്.1985ലാണ് 210 ഗ്രാം തൂക്കം വരുന്ന മൂന്ന് തിരുവാഭരണങ്ങള്‍ കാണാതായത്. തുടര്‍ന്ന് തിരുവാഭരണം കണ്ടെത്താന്‍ രണ്ടുതവണ മണിക്കിണര്‍ വറ്റിച്ചെങ്കിലും ജോലി പൂര്‍ത്തിയാക്കാനാവാത്തതിനാല്‍ സാധിച്ചിരുന്നില്ല.
Comments