പാചകവാതക സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്ന് പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി. സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച നിര്‍ദേശം കേന്ദ്രസര്‍ക്കാരിന് മുന്നിലില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പെട്രോളിയം ഉല്പന്നങ്ങളുടെ വില അന്തരാഷ്ട്ര വിപണിയില്‍ വര്‍ധിക്കുന്നതിനനുസരിച്ചാണ് ആഭ്യന്തരവിപണിയിലും കൂടുന്നത്. ഒപെക് രാജ്യങ്ങളാണ് എണ്ണവില നിര്‍ണയിക്കുന്നത്. അതില്‍ മന്ത്രിമാര്‍ക്കോ സര്‍ക്കാരിനോ ഇടപെടാന്‍ കഴിയില്ല. പാചകവാതകത്തിന്റെ ആഭ്യന്തര ഉല്പാദനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞാല്‍ വിലയും കുറയും.
രാജ്യത്ത് 15 കോടി ജനങ്ങള്‍ എല്‍.പി.ജി ഉപഭോക്താക്കളാണ്. അര്‍ഹതയുള്ള 90 ശതമാനം പേര്‍ക്കും സബ്സിഡി ലഭിക്കുന്നുണ്ട്. വിലവര്‍ധന ബാധിക്കുന്നത് രാജ്യത്തെ 10 ശതമാനം ആളുകളെയാണ്. വില വര്‍ധന തിരഞ്ഞെടുപ്പില്‍ യു.പി.എ സര്‍ക്കാരിനെ ബാധിക്കില്ളെന്നും വീരപ്പ മൊയ്ലി കൊച്ചിയില്‍ പറഞ്ഞു.
Comments