സി.എം.പിയിലെ പ്രശ്നങ്ങള്‍ക്ക് കാരണം സ്വത്ത് തര്‍ക്കമല്ലെന്ന് പ്ളാനിങ് കമ്മീഷന് അംഗമായ സി.പി. ജോണ്‍.രാഷ്ട്രീയ പ്രശ്നങ്ങളാണ് പാര്‍ട്ടിയിലുള്ളത്. ജനുവരി 15ന് നടക്കുന്ന പ്രശ്നപരിഹാര ചര്‍ച്ചയില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് സംസ്ഥാന സമിതി യോഗം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാപ്പിനിശേരി വിഷ ചികില്‍സാകേന്ദ്രം പൊതുസ്വത്താണെന്നും സി.പി. ജോണ്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments