സി.എം.പി നേതാവ് സി.പി ജോണ്‍ ഇന്ന് പാണക്കാട് എത്തി മുസ്ലിം ലീഗ് നേതാക്കളായ ഹൈദരി ശിഹാബ് തങ്ങള്‍ മന്ത്രി പി.കെ കുഞ്ഞാലികുട്ടി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സി.എം.പി പിളര്‍പ്പിന്റെ വക്കില്‍ എത്തി നില്‍ക്കെ യു.ഡി.എഫില്‍ തന്നെ ഉറച്ചു നില്ക്കാന് ആഗ്രഹിക്കുന്ന സി.പി ജോണ്‍ അതിന്റെ ഭാഗമായാണ് ലീഗ് നേതാക്കളെ കണ്ടതെന്ന് അറിയുന്നു. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ അറിവായിട്ടില്ല. സി.എം.പി പിളരുകയാണെങ്കില്‍ യു.ഡി.എഫില്‍ ഇടം ഉറപ്പിക്കുകയാണ് സി.പി ജോണിന്റെ ലക്ഷ്യം. അതേസമയം, കെ.ആര് അരവിന്ദാക്ഷന് വിഭാഗം ഇടതു മുന്നണിയില്‍ ചേക്കേറാനുള്ള ശ്രമത്തിലാണ്.
Comments