സംസ്ഥാനത്തെ ടോള്‍ പിരിവിനെതിരെ റോഡ് ഉപരോധ സമരം നടത്തിയ മഹാരാഷ്ട്രാ നവനിര്‍മ്മാണ്‍ സേനാ അധ്യക്ഷന്‍ രാജ് താക്കറെയെ പൊലീസ് അറസ്റ്റു ചെയ്തു. ചുങ്ക പിരിവിനെതിരെ ചെമ്പൂരില്‍ എം.എന്‍.എസ് നടത്തിയ ‘രാസ്താ റോക്കോ’ റോഡു ഉപരോധ സമരത്തില്‍ ഗതാഗതം തടസപ്പെടുത്തിയെന്നാരോപിച്ചാണ് രാജ് താക്കറെയെയും അനുയായികളെയും പൊലീസ് അറസ്റ്റു ചെയ്തു നീക്കിയത്.
എം.എന്‍.എസിന്‍്റെ നേതൃത്വത്തില്‍ പൂനെ, അഹമ്മദ്നഗര്‍, വാസൈ എന്നിവടങ്ങളിലും റോഡ് ഉപരോധ സമരം നടത്തി. താനെയില്‍ പ്രവര്‍ത്തകര്‍ റോഡില്‍ ടയര്‍ കൂട്ടിയിട്ട് കത്തിക്കുകയും വാഹനങ്ങളുടെ ടയറിലെ കാറ്റ് ഊരിവിടുകയും ചെയ്തു.
ബുധനാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് രാജ് താക്കറെയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധം തുടങ്ങിയത്.
Comments