സരിത തന്റെ രാഷ്ട്രീയ ശത്രുക്കളുടെ ഉപകരണമായി മാറുകയാണെന്ന് അബ്ദുള്ളക്കുട്ടി പ്രതികരിച്ചു. താനൊരു തെറ്റും ചെയ്തിട്ടില്ല. മാധ്യമങ്ങള്‍ക്ക് തന്നെ പറ്റി അന്വേഷിക്കാം. അതിന് ശേഷം എന്നെ ശിക്ഷിക്കാമെന്നും അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ആരോപണത്തിനു പിന്നില്‍ ഗൂഢാലോചന ഉണ്ട്. ഞാന്‍ ഇങ്ങനെ പെരുമാറുന്ന ആളല്ലെന്ന് എല്ലാവര്ക്കും അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.ഇത് സംബന്ധിച്ച് കൂടുതല്‍ ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments